ന്യൂഡല്‍ഹി: തെരഞ്ഞടുപ്പ് പോരാട്ടം കടുത്തതോടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേരളത്തിലെത്തുന്നു. ഈ മാസം 12ന് എത്തുന്ന നരേന്ദ്ര മോഡി രണ്ട് റാലികളില്‍ പങ്കെടുക്കും. ബിജെപിക്ക് എതിരെയാണെന്ന് തന്റെ മത്സരമെന്ന് രാഹുല്‍ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി.
കേരളത്തിലെത്തുന്ന നരേന്ദ്ര മോഡി കുമ്മനം രാജശേഖരന് മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെയും കോഴിക്കോട്ടെയും പൊതുറാലിയിലാണ് പങ്കെടുക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന ശേഷം നരേന്ദ്ര മോഡി ആദ്യമായാണ് കേരളത്തിലെത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്മൃതി ഇറാനി, ആര്‍കെ സിംഗ്, സുഷമാ സ്വരാജ്, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, നിര്‍മ്മലാ സീതാരാമന്, പീയൂഷ് ഗോയല്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, യോഗി ആദിത്യനാഥ്, ബിഎസ് യദ്യൂരപ്പ തുടങ്ങി മറ്റ് ബിജെപി നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തും.