വയനാട്: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഒരു മണിയോടെയാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ടിവി അനുപമ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമായിരുന്നു താരത്തിന്റെ പത്രിക സമര്‍പ്പണം.
പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങി. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദന് ഇന്ന് രണ്ടാമതും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.