തിരുവനന്തപുരം: താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തനിക്ക് വേണ്ട എല്ലാ സംരക്ഷണവും സഹായവും സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും ഹനാന് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹനാന്.
മകളാണെന്ന് പറയുമ്പോള്‍ ഒരു മകള്‍ക്ക് ലഭ്യമാക്കേണ്ട സംരക്ഷണവും വിദ്യാഭ്യാസവുമെല്ലാം നല്‍കും എന്നാണല്ലോ അര്‍ത്ഥമാക്കേണ്ടത്. എനിക്ക് എല്ലാവിധ സംരക്ഷണവുമുണ്ട്. പൂര്‍ണ ധൈര്യത്തോടെയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഒരാള്‍ക്കു പോലും എന്നെ കൈവയ്ക്കാനാകില്ല. ഒരു വെടിയുണ്ട പോലും എന്റെ നെറ്റിയില്‍ പതിയില്ല എന്നൊരു വിശ്വാസം എനിക്കുണ്ട് – ഹനാന് പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാന്‍ സെക്രട്ടറിയേറ്റില്‍ എത്തിയതായിരുന്നു ഹനാന്. ശോഭന ജോര്‍ജിനൊപ്പമാണ് ഹനാന് സെക്രട്ടറിയേറ്റിലെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അപവാദ പ്രചരണത്തിനെതിരെ ഹനാന് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.