കല്‍പ്പറ്റ: താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധീരനായ മനുഷ്യനാണ് തന്റെ സഹോദരനെന്ന് പ്രിയങ്ക ഗാന്ധി. വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.
”എന്റെ സഹോദരനാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ധീരനായ മനുഷ്യനാണ് അദ്ദേഹം, കാത്തുകൊള്ളുക. അദ്ദേഹം നിങ്ങളെ ഒരിക്കലും കൈവിടില്ല” എന്നാണ് രാഹുലിനെ പുകഴ്ത്തി പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്.
കുറിപ്പിനൊപ്പം രാഹുല്‍ നാമനിര്‍ദേശ പത്രിക നല്കുന്ന ചിത്രവും പ്രിയങ്ക ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 30ഓടെയാണ് രാഹുല്‍ വയനാട്ടില്‍ എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു. വയനാട്ടില്‍ രാഹുലിനെ കാണാന്‍ നിരവധി പേരാണ് എത്തിയത്.
My brother, my truest friend, and by far the most courageous man I know. Take care of him Wayanad, he wont let you down. pic.twitter.com/80CxHlP24T
— Priyanka Gandhi Vadra (@priyankagandhi) April 4, 2019