കൊച്ചി: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ അഭിഭാഷകര്‍ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. വേനല്‍ ചൂട് പരിഗണിച്ച് വിചാരണ കോടതികളില്‍ ഗൗണ്‍ ധരിക്കാതെ ഹാജരാകാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്കി. അഭിഭാഷക യൂണിഫോമിന്റെ മറ്റു വസ്തുവകകള്‍ ധരിക്കണമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഷാജി പി ചാലിയുടേത് ഉത്തരവ്.
ചൂടുകാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് കോടതിമുറിയില്‍ നില്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജെഎം ദീപക് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍, ഹൈക്കോടതിയില്‍ ഈ ഉത്തരവ് ബാധകമല്ല, അവിടെ ഗൗണ്‍ ധരിക്കേണ്ടതാണ്.
അതേസമയം, കേരളത്തില്‍ സൂര്യതാപമേറ്റ് ദിവസവും നിരവധിപേരെയാണ് ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തിക്കുന്നത്. ഇനിയും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത ചൂട് പരിഗണിച്ച് പുറംജോലി ചെയ്യുന്നവരുടെ സമയക്രമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്.