കല്‍പ്പറ്റ: ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതാനായി പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യയെ അവഗണിക്കുകയാണ് നരേന്ദ്ര മോഡി. നിലവിലുള്ള സമാധാനം തകര്‍ക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നത്. താന്‍ മത്സരിക്കുന്നത് അവര്‍ക്കെതിരെയാണ്. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
എന്നാല്‍ സിപിഎമ്മിനെ വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പിച്ചതിന് ശേഷം കല്പറ്റയില് രാഹുല്‍ റോഡ് ഷോയും നടത്തി.