വയനാട്: ലോക്സഭാ മണ്ഡലത്തിലെ തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ജില്ലാ കളക്ടര്‍ ടിവി അനുപമ മുന്‍പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.
രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വടക്കുംനാഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ
സുരേഷ് ഗോപി 12 മണിക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടി ഓഫീസില്‍ നിന്നും പുറപ്പെട്ട് 1 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങും. നിലവില്‍ രാജ്യസഭാ എംപിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്.