തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തൃശ്ശൂര്‍ ചിയാരത്ത് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തി. 22 വയസുകാരിയായ നീതുവാണ് യുവാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ദാരുണ സംഭവം നടന്നത്.
വടക്കേക്കാട് സ്വദേശിയായ യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ വീട്ടിലേക്ക് കയറി വന്ന യുവാവ് കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു.
വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായില്ല. കേസില്‍ പ്രതിയായ വടക്കേക്കാട് സ്വദേശി നിതീഷിനെ(32) കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് നിതീഷിനെ പിടികൂടി പോലീസില്‍ ഏല്പിച്ചത്.
പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പോലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. എന്നാല്‍ യുവാവിനെ കൃത്യത്തിനു പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.