വയനാട്: പോരാട്ട ഭൂമിയായ അമേഠി വിട്ട് രാഹുല്‍ വയനാട്ടിലേക്ക് എത്തുന്നത് മുസ്ലീം വോട്ടുകള്‍ പ്രതീക്ഷിച്ചാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ ആ ആഗ്രഹം നടക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കാവശ്യം നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ്. നാടിന്റെ വികസനം ആഗ്രഹിക്കുന്ന എന്‍ഡിഎയെ ജനങ്ങള്‍ എന്തായാലും ഇത്തവണ ഏറ്റെടുക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഭൂരിപക്ഷത്തെയല്ല രാഹുല്‍ ലക്ഷ്യമിടുന്നത്, ന്യൂനപക്ഷത്തെയാണ്. മുസ്ലീം വോട്ടുകള്‍ എല്ലാം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് അദ്ദേഹം കരുതുന്നതെന്നും അത് നടക്കില്ലെന്നും തുഷാര്‍ വ്യക്തമാക്കി.
ജനങ്ങളുടെ ക്ഷേമമാണ് എന്‍ഡിഎ ആഗ്രഹിക്കുന്നത്. തങ്ങള്‍ ലക്ഷ്യമിടുന്നത് ന്യൂനപക്ഷത്തെ ഉന്നംവെയ്ക്കുന്ന രാഹുലിനെയാണ്. എന്‍ഡിഎ പ്രചാരണത്തിന് നല്ല ജനപിന്തുണയാണ് ലഭിക്കുന്നത്. പ്രധാനമന്ത്രിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനായി മണ്ഡലത്തിലെത്തുന്ന കാര്യം രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്നും തുഷാര്‍ പറഞ്ഞു.