വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായതോടെ വയനാട്ടില്‍ പ്രചാരണത്തിന് ദേശീയ നേതാക്കളെ രംഗത്തിറക്കാനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടില്‍ എത്തുമെന്നാണ് സൂചന.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുയോഗം അടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രിയും അമിത് ഷായും വയനാട്ടില്‍ പ്രചരണത്തിന് എത്തുന്ന കാര്യം പരിഗണനയിലാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ തുഷാര്‍ വെള്ളാപ്പള്ളി പറയുന്നത്.