മലപ്പുറം: കേരളത്തില്‍ നിന്ന് ഇപ്രാവശ്യം ഒരു കമ്മ്യൂണിസ്റ്റുകാരന് പോലും പാര്‍ലമെന്റിലേക്ക് പോവില്ലെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഇടതുമുന്നണിയെ തോല്‍പ്പിക്കുക എന്ന സന്ദേശം തന്നെയാണ് രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയാണ് ചെന്നിത്തലയുടെ പ്രസ്താവന. രാഹുല്‍ ഗാന്ധിക്ക് വയനാടിലെ ഭൂരിപക്ഷത്തോളം തന്നെ അമേഠിയിലും കിട്ടുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.