കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി എല്ലാത്തിനും കാണുന്ന ഒറ്റമൂലി വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കലാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. താമരശേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട്, ആസിയാന്‍ കരാര്‍ എന്നിവയില്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നിലപാട് എന്തെന്ന് വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയ സഹചര്യത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വയനാട് മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ മണ്ഡലത്തിലെ പോരാട്ടം ശക്തമായിരിക്കുകയാണ്.