കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാള്‍ മുങ്ങി മരിച്ചു. ഗാന്ധിറോഡ് സ്വദേശി പ്രതാപനാണ് മരിച്ചത്. കടലില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. അവധി ആഘോഷിക്കാന്‍ പ്രതാപന്റെ വീട്ടിലേത്തിയ വിദ്യാര്‍ത്ഥികള്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങവേയാണ് പ്രതാപന് അപകടത്തില്‍ പെട്ടത്.
തുടര്‍ന്ന് മത്സ്യ തൊഴിവാളികളെത്തി കുട്ടികളേയും പ്രതാപനേയും കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി പ്രതാപന് മരണപ്പെടുകയായിരുന്നു.