ചങ്ങനാശേരി: ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് എന്‍എസ്എസ്. ശബരിമല യുവതി പ്രവേശന വിഷയം ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ അവസരമാക്കിയെന്നാണ് എന്‍എസ്എസിന്റെ വിമര്‍ശനം.
ആചാര സംരക്ഷണത്തില്‍ വിശ്വാസി സമൂഹത്തോടൊപ്പമാണ് സമുദായം നിലനിന്നതെന്നും ശബരിമലയിലെ നിയമനടപടികള്‍ക്ക് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറായില്ലെന്നും എന്‍എസ്എസ് പറഞ്ഞു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തന്നെയാണ് സ്വീകരിക്കുകയെന്നും എന്‍എസ്എസ് വ്യക്തമാക്കി.