ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തില്‍ വന്നാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്.
വയനാട്ടില്‍ രാഹുല്‍ മത്സരിക്കാനെത്തുന്നത് ബിജെപിയെ സഹായിക്കലാണെന്ന് ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സിതാറാം യെച്ചൂരി ആരോപിച്ചു.
രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ തോല്പിച്ചുകൊണ്ട് മറുപടി കൊടുക്കണം. കോണ്‍ഗ്രസിന് നല്‍കേണ്ട ശിക്ഷ കേരളത്തിലെ ഇരുപത് സീറ്റിലും എല്‍ഡിഎഫ് ജയിക്കുക എന്നതാകണമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, നാളെ കേരളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ കല്പറ്റയിലെത്തി പത്രിക നല്‍കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാസമര്‍പ്പണം.