കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനൊരുങ്ങി വയനാട്. ബുധനാഴ്ച രാത്രി രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തും. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഹെലികോപ്റ്ററില്‍ കല്പറ്റയിലെത്തി പത്രിക നല്‍കും.
പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാസമര്‍പ്പണം. പ്രിയങ്കഗാന്ധിയും രാഹുലിനെ അനുഗമിക്കുമെന്നാണ് സൂചന. സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിതി വിലയിരുത്തി. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങള്‍.
അതേസമയം, വയനാട്ടില്‍ മാവോയ്സ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ സുരക്ഷ ശക്തമാത്തിയിട്ടുണ്ട്.