തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷയുടെ തീയതികള്‍ വീണ്ടും മാറ്റി. മെയ് 2, 5 തിയ്യതികളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഈ മാസം 27, 28 നു നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്.
നേരത്തെ ഏപ്രില്‍ 22, 23 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ ഏപ്രില്‍ 27,28 ലേക്ക് മാറ്റുകയായിരുന്നു. ഈ തീയതികളാണ് വീണ്ടും മാറ്റി വച്ചിരിക്കുന്നത്.