ന്യൂഡല്‍ഹി; സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ശിക്ഷ സുപ്രീംകോടതി വെട്ടി ചുരുക്കി. പാലക്കാട് വടക്കഞ്ചേരിയില്‍ സിപിഎം പ്രവര്‍ത്തകനായ സോമനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ആര്‍എസ്എസ് പ്രവര്ത്തകന് മണിയുടെ ശിക്ഷയാണ് സുപ്രീംകോടതി വെട്ടി ചുരുക്കിയത്.
ഹൈകോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് സുപ്രീംകോടതി വെട്ടിച്ചുരുക്കിയത്. ഏഴു വര്‍ഷത്തില്‍ അധികം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളതിനാല്‍ മണിയെ ജയില്‍ മോചിതന്‍ ആക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ്മാരായ ഡിവൈ ചന്ദ്രചൂഡ് ഹേമന്ത് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
കേസിലെ രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി