കോഴിക്കോട്: കോഴിക്കോട് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ യുവതി ഷാലുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് കോഴിക്കോട് നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ്സ്സ്റ്റാന്‍ഡിന് സമീപത്തെ യുകെ ശങ്കുണ്ണി റോഡില്‍ ട്രാന്‍സ്ജെന്‍ഡര്‍ ഷാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുകെഎസ് റോഡിലെ ഇടുങ്ങിയ വഴിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വിരലടയാള വിദഗ്ദന് സംഭവസ്ഥലത്തെത്താന്‍ വൈകിയതിനാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ നാല് മണിക്കൂറോളം വൈകിയത് വലിയ വിവാദമായിരുന്നു.