തിരുവല്ല: രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേര്‍തിരിച്ച് കാണുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികലമായ നിലപാടെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഹിന്ദു മേഖലയില്‍ നിന്ന് പേടിച്ച് ഒളിച്ചോടിയെന്ന മോഡിയുടെ പരാമര്‍ശത്തിനെതിരെയാണ് യച്ചൂരിയുടെ വിമര്‍ശനം. ഹിന്ദുത്വ ഇന്ത്യയെന്ന കാഴ്ചപ്പാടിനെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് യെച്ചൂരി തിരുവല്ലയില്‍ പറഞ്ഞു.
അതേസമയം, കേരളത്തില്‍ യുഡിഎഫ് ആണ് മുഖ്യഎതിരാളിയെന്നും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി പറഞ്ഞു.