കൊച്ചി: വയനാട്ടില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ച് അധിക്ഷേപിച്ച സിപിഎം മുഖപത്രത്തിനെതിരെ വിടി ബല്‍റാം എംഎല്‍എ. ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പി രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നതെന്നും അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ പി രാജീവ് തയ്യാറാവണമെന്നും എംഎല്‍എ പറഞ്ഞു.