കൊച്ചി: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കൊടുംചൂടിന് കാരണം കൊല്ലങ്ങളായി തുടരുന്ന പ്രകൃതി ചൂഷണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും ശക്തമായ ചൂട് അനുഭവപ്പെടുന്നത്.
പ്രകൃതി ചൂഷണത്തിന്റെ ഫലമായി ഓസോണ്‍ തന്മാത്രകളുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അള്‍ട്രാ വയലറ്റ് രശ്മികള്‍ കൂടുതലായി പതിക്കുന്നതാണ് വെയിലിനെ ഇത്രത്തോളം അപകടകരമാക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കനത്ത വേനലില്‍ നിന്നും ആശ്വാസമായി ഈ മാസം പകുതിയോടെ വേനല്‍ മഴ എത്തുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ ചിലയിടങ്ങളില്‍ മഴ പെയ്യും. എന്നാല്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ചൂടിന് ശമനം കിട്ടാന്‍ ഏപ്രില്‍ പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. വേനല്‍ മഴ ലഭിച്ചു തുടങ്ങിയാല്‍ മാത്രമേ ചൂട് കുറയുകയുള്ളൂ.
അനിയന്ത്രിതമായി ചൂട് വര്‍ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് നല്കിയ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ സൂര്യാഘാത മുന്നറിയിപ്പ് നാളെ വരെ തുടരും.