തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന് പ്രചാരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് കണക്കാക്കിയ നിരക്ക് സ്ഥാനാര്‍ത്ഥികളുടെ ചങ്കിടിപ്പ് കൂട്ടുന്നു. പ്രചാരണ വാഹനത്തിലോ പൊതുസമ്മേളനത്തിലോ ഒരു കൂളര്‍ വെച്ചാല്‍ 500 രൂപാ പ്രചാരണ ചിലവില്‍ കണക്കാക്കും. വലിയ കൂളറാണെങ്കില്‍ 1000 രൂപയാണ്.
പ്രചാരണ വേദിയില്‍ തോരണങ്ങള്‍ തൂക്കിയാല്‍ ഒരടി നീളത്തിന് നാലു രൂപയാണ് കണക്കാക്കുക. പാട്ട് ഒരുക്കി വോട്ട് തേടിയാല്‍ 10000 രൂപയാണ്. തുണിയിലുള്ള ഒരടി ബോര്‍ഡിന് 30 രൂപയും, ചട്ടയുള്ളതിന് 40 രൂപയുമാണ് ചെലവ് കണക്കാക്കുക.
വീഡിയോ വാള് ചെറുതിന് 6000 രൂപയും വലുതിന് 9000 രൂപയുമാണ്. ചെണ്ട മേളത്തിന് ആളൊന്നിന് 500 ആണ് കണക്ക്. നേതാക്കളെയോ സ്ഥാനാര്‍ത്ഥികളെയോ കാര്‍പ്പറ്റ് വിരിച്ച് ആനയിക്കണമെങ്കില്‍ ഒരടിക്ക് 5 രൂപ വീതം നല്‍കേണ്ടി വരും. സോഷ്യല്‍ മീഡിയ പ്രചാരണത്തിനും ചിലവുണ്ട്.
പ്രചാരണത്തിന് പോസ്റ്റൊറൊട്ടിക്കുന്നവനും മുദ്രാവാക്യം വിളിക്കുന്നവനും ഭക്ഷണം നല്കിയാലും ചിലവാണ്. ചോറൊന്നിന് 50-തും ബിരിയാണിക്ക് 130 രൂപയുമാണ് നിരക്ക്. വെബ് സൈറ്റ് ഹോസ്റ്റിങ്ങ് 1000 രൂപയും പേജിന് 500 രൂപയുമാണ് ചാര്‍ജ്.