തിരുവനന്തപുരം: കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും.
വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യമാണ് ഒരു കുടുംബത്തിന് പുതിയ പദ്ധതിയില്‍ ലഭിക്കുക. സാധാരണക്കാരും തൊഴിലാളികളും ഉള്‍പ്പെടെ ഒന്നരക്കോടി ജനങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെടുക. ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് രജിസ്ട്രേഷന് നടപടികള്‍ തുടങ്ങുക.
പരമാവധി അഞ്ചുപേര്‍ക്ക് പദ്ധതിയില്‍ അംഗങ്ങളാകാം. പുതുക്കിയ പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും പ്രത്യേകം കാര്‍ഡ് നല്‍കും. മുമ്പ് ഗൃഹനാഥന്റെ പേരില്‍ മാത്രമായിരുന്നു കാര്‍ഡ്. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കാര്‍ഡ് പുതുക്കാം.
റേഷന്‍-ആധാര്‍ കാര്‍ഡുകള്‍, നിലവിലെ ഇന്‍ഷുറന്‍സിന്റെ കാര്‍ഡ് എന്നിവയാണു ഹാജരാക്കേണ്ടത്. കുടുംബത്തിലെ ഒരാള്‍ ഹാജരായാല്‍ മതി. ചികിത്സയ്ക്കായി എത്തുന്നവര്‍ക്കായിരിക്കും ആശുപത്രികളില്‍ കാര്‍ഡ് പുതുക്കി നല്‍കുന്നതിന് മുന്‍ഗണന ലഭിക്കുക. എന്നാല്‍, മറ്റുള്ളവര്‍ക്കും ആശുപത്രികളിലെ കൗണ്ടറില്‍ നിന്ന് കാര്‍ഡ് പുതുക്കാം. കാര്‍ഡ് പുതുക്കിയെടുക്കാന്‍ നാലുമാസത്തെ സാവകാശം ലഭിക്കും.