തൃശ്ശൂര്‍: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതു മുതല്‍ പലയിടങ്ങളില്‍ നിന്നായി വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. അതില്‍ നിഷ്പക്ഷ ബുദ്ധിജീവി എന്ന് പറയുന്ന ചിലരില്‍ നിന്നാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. അവരുടെ നിലപാടിനെ ഫേയ്സ് ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബഷീര്‍ വള്ളിക്കുന്ന്.
ദേശീയ തലത്തില്‍ നിങ്ങള്‍ ആരുടെ പക്ഷത്താണ്? എന്ന ചോദ്യമാണ് ബഷീര്‍ വള്ളിക്കുന്ന് മുന്നോട്ട് വയ്ക്കുന്നത്. മോഡിയുടെ പക്ഷത്താണ് നിങ്ങള്‍ എങ്കില്‍ രാഹുലിനെ പരിഹസിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മോഡിക്കെതിരാണ് നിങ്ങള്‍ എങ്കില്‍ ആ എതിര്‍പക്ഷത്തുള്ള ഏറ്റവും വലിയ കക്ഷിയുടെ, ആ എതിര്‍പക്ഷത്തുള്ള ഏറ്റവും ജനകീയനായ നേതാവിനെ, അപഹസിക്കുകയും പരിഹസിക്കുകയും അയാളുടെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നത് വഴി നിങ്ങളെന്ത് രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. അയാളെ ദുര്‍ബലപ്പെടുത്തുന്നത് വഴി നിങ്ങളാരുടെ കൂടെയാണ് നീങ്ങുന്നതെന്ന് ബഷീര്‍ വള്ളിക്കുന്ന് ചോദിക്കുന്നു.
രാഹുലിനെ അയാള്‍ നില്ക്കുന്ന ഭൂമികയില്‍ നിന്ന് കൊണ്ട് വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?. അമേത്തിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിഭീകരമായ രൂപത്തില്‍ തീവ്രദേശീയ വികാരവും അതുയര്‍ത്തുന്ന വര്‍ഗീയ ധൃവീകരണവുമുണ്ടെന്ന് ആരും പറയാതെ നിങ്ങള്‍ക്കറിയാം. അത്തരമൊരു സ്ഥലത്ത് മോഡിയുടെ എതിര്‍പക്ഷത്തുള്ള ഏകപ്രതീക്ഷയായി ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന ആ ചെറുപ്പക്കാരന് ഒരു റിസ്ക്ക് എടുക്കുന്നത് എത്രമാത്രം പ്രായോഗികമായി ശരിയാണ്?.
പണവും അധികാരവും അതിലുപരി വിഷപ്രചാരണങ്ങളും നടത്തി അമേത്തിയില്‍ സംഘപരിവാരങ്ങള്‍ അവരുടെ അവസാന യുദ്ധം ഇത്തവണ നടത്തും. വിജയപ്രതീക്ഷയില്‍ ഒരു ശതമാനത്തിന്റെയെങ്കിലും ആശങ്ക രാഹുലിന് അവിടെയുണ്ടെങ്കില്‍ അയാള്‍ മറ്റൊരു സ്ഥലത്ത് കൂടി മത്സരിക്കുക എന്നതാണ് പ്രായോഗികവും ബുദ്ധിപരവുമായ നീക്കം. എല്ലാ ഈഗോയും മാറ്റിവെച്ച് അതിനയാള്‍ സന്നദ്ധനായാല്‍ ആ പ്രായോഗിക രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു അതിനോട് ഒപ്പം ചേര്‍ന്ന് നില്ക്കുകയല്ലേ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് തെല്ലെങ്കിലും ആശങ്കയുള്ള ആരും ചെയ്യേണ്ടതെന്ന് ബഷീര്‍ വള്ളിക്കുന്ന് ചോദിക്കുന്നു.
ഫേയ്സ്ബുക്ക് പോസ്റ്റ്;
സി പി എം കാരോടല്ല,
‘നിഷ്പക്ഷ ബുദ്ധിജീവി’കളോടാണ്.
രാഹുല്‍ വയനാടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ രാഹുലിനെതിരെ സിപിഎമ്മുകാരേക്കാള്‍ ബഹളം വെക്കുന്നത് നിങ്ങളാണ്.
ആ നിങ്ങളോട് ചോദിക്കാനുള്ളത് വളരെ സിംപിളായ ഒരു ചോദ്യമാണ്. പ്രതിക്രിയാവാതകവും അന്തര്ധാരയുമൊന്നുമില്ലാത്ത അത്യധികം ലളിതമായ ഒരു ചോദ്യം.. ഏത് സാധാരണക്കാരനും മനസ്സിലാവുന്നത്..
ഈ ദേശീയ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആരുടെ പക്ഷത്താണ്. മോഡിയുടെ പക്ഷത്തോ അതോ അയാളുടെ എതിര്‍പക്ഷത്തോ?. മോഡിയുടെ പക്ഷത്താണെങ്കില്‍ നിങ്ങളുടെ നിലപാട് കൃത്യമാണ്, സുതാര്യമാണ്. നിങ്ങളോട് തര്‍ക്കിക്കാനില്ല .
അതല്ല, മോഡിയുടെ എതിര്‍പക്ഷത്താണ് നിങ്ങളെങ്കില്‍ ആ എതിര്‍പക്ഷത്തുള്ള ഏറ്റവും വലിയ കക്ഷിയുടെ, ആ എതിര്‍പക്ഷത്തുള്ള ഏറ്റവും ജനകീയനായ നേതാവിനെ, അപഹസിക്കുകയും പരിഹസിക്കുകയും അയാളുടെ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുന്നത് വഴി നിങ്ങളെന്ത് രാഷ്ട്രീയമാണ് മുന്നോട്ട് വെക്കുന്നത്. അയാളെ ദുര്‍ബലപ്പെടുത്തുന്നത് വഴി നിങ്ങളാരുടെ കൂടെയാണ് നീങ്ങുന്നത്.
രാഹുലിനെ അയാള്‍ നില്ക്കുന്ന ഭൂമികയില്‍ നിന്ന് കൊണ്ട് വിലയിരുത്താന്‍ ശ്രമിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?. അമേത്തിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിഭീകരമായ രൂപത്തില്‍ തീവ്രദേശീയ വികാരവും അതുയര്‍ത്തുന്ന വര്‍ഗീയ ധൃവീകരണവുമുണ്ടെന്ന് ആരും പറയാതെ നിങ്ങള്‍ക്കറിയാം. അത്തരമൊരു സ്ഥലത്ത് മോഡിയുടെ എതിര്‍പക്ഷത്തുള്ള ഏകപ്രതീക്ഷയായി ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന ആ ചെറുപ്പക്കാരന് ഒരു റിസ്ക്ക് എടുക്കുന്നത് എത്രമാത്രം പ്രായോഗികമായി ശരിയാണ്?. പണവും അധികാരവും അതിലുപരി വിഷപ്രചാരണങ്ങളും നടത്തി അമേത്തിയില്‍ സംഘപരിവാരങ്ങള്‍ അവരുടെ അവസാന യുദ്ധം ഇത്തവണ നടത്തും. വിജയപ്രതീക്ഷയില്‍ ഒരു ശതമാനത്തിന്റെയെങ്കിലും ആശങ്ക രാഹുലിന് അവിടെയുണ്ടെങ്കില്‍ അയാള്‍ മറ്റൊരു സ്ഥലത്ത് കൂടി മത്സരിക്കുക എന്നതാണ് പ്രായോഗികവും ബുദ്ധിപരവുമായ നീക്കം. എല്ലാ ഈഗോയും മാറ്റിവെച്ച് അതിനയാള്‍ സന്നദ്ധനായാല്‍ ആ പ്രായോഗിക രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞു അതിനോട് ഒപ്പം ചേര്‍ന്ന് നില്ക്കുകയല്ലേ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് തെല്ലെങ്കിലും ആശങ്കയുള്ള ആരും ചെയ്യേണ്ടത്..
മോഡി ഇത്തവണ കൂടി അധികാരത്തിലേറിയാല്‍ എത്ര ജനാധിപത്യ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയും സുപ്രിംകോടതിയുമടക്കം ഈ രൂപത്തില്‍ ബാക്കിയുണ്ടാകുമെന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും? ഇല്ല, ഒരു മറുപടി പറയാന്‍ സാധിക്കാത്ത വിധം അപകടത്തിന്റെ വക്കിലാണ് നമ്മുടെ പ്രിയപ്പെട്ട രാജ്യം.
കേരളത്തിലെ സിപിഎമ്മിന് കിട്ടുന്ന സീറ്റുകളുടെ എണ്ണമോ പിണറായി സഖാവിന്റെ ഇമേജോ അല്ല, ഇന്ത്യയെന്ന രാജ്യത്തിന്റെ ഭാവിയെക്കുറിച്ചാകണം ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ വ്യാകുലപ്പെടേണ്ടത്.. ഇന്ത്യ ഇന്ത്യയായി ബാക്കിയുണ്ടെങ്കില്‍ മാത്രമേ ഇടതും വലതുമായി നമുക്ക് പ്രത്യയശാസ്ത്ര യുദ്ധം നടത്താന്‍ പറ്റൂ.. ഇന്ത്യ ഒരു ഭീകര മതരാഷ്ട്രമായി മാറിക്കഴിഞ്ഞ ശേഷം അത് സാധ്യമല്ല.
ചോദ്യം വളരെ ലളിതമാണ്, നിങ്ങള്‍ ആരുടെ പക്ഷത്താണ്?