ന്യൂഡല്‍ഹി; അനിശ്ചിതത്വം നിലനിന്നിരുന്ന വടകരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് പുറത്ത് വന്ന സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
മുരളീധരന് സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകിയത് പ്രവര്‍ത്തകരില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു. ഇതൊടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം നില നിന്നിരുന്ന രണ്ട് മണ്ഡലങ്ങളായ വയനാട്ടിലും വടകരയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നേരത്തെ വയനാട്ടില്‍ രാഹുല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി വ്യക്തമാക്കിയിരുന്നു.
സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് കെ മുരളീധരന് പറഞ്ഞു.