പ്രേക്ഷകരുടെ മികച്ച പ്രതികരണത്തോടെ സൂപ്പര്‍ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഡയലോഗ് ഏറ്റുപിടിച്ച് വിടി ബല്‍റാം എംഎഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചിത്രത്തില്‍ നടന് ടൊവിനോ തോമസ് പറയുന്ന നമ്മള് ജയിക്കും, നമ്മളെ ജയിക്കൂ… എന്ന ഹിറ്റ് ഡയലോഗാണ് ഫേസ്ബുക്കിലൂടെ ബല്‍റാം പങ്കുവച്ചിരിക്കുന്നത്. എന്തായാലും പോസ്റ്റ് ക്ലിക്കായി, നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പോസ്റ്റിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെടുത്തി കമന്റുകളും ഉയരുന്നുണ്ട്.