കൊച്ചി: വൈദ്യുതിക്ക് വളരെയേറെ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൗരോര്‍ജ്ജ ഉപയോഗമെന്ന ലക്ഷ്യത്തിലേക്ക് കുതിച്ച് കൊച്ചി മെട്രോ. നിലവില്‍ കൊച്ചി മെട്രോയുടെ ആലുവ മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുളള എല്ലാ സ്റ്റേഷനുകളുടെയും മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ള കെഎംആര്‍എല്‍ രണ്ടാം ഘട്ടത്തില്‍ കൊച്ചി മുട്ടം യാര്‍ഡിലെ നാല് ഹെക്ടോറോളം വരുന്ന ചതുപ്പ് നിലത്ത് പാനലുകള്‍ ഘടിപ്പിച്ചിരിക്കുകയാണ്.
അടുത്ത വര്‍ഷത്തോടെ ഇത് 2.5 ഹെക്ടര്‍ ഭൂമിയില്‍ കൂടി വ്യാപിപ്പിക്കുവാനാണ് കെഎംആര്‍എല്ലിന്റെ നീക്കം. ഇതോടെ സൗരോര്‍ജ്ജം എല്ലാ മെട്രോ സ്റ്റേഷനുകളിലും ഡിപ്പോകളിലും 13 ഓളം കെട്ടിടങ്ങളിലും ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ.