തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലേക്ക് മത്സരിക്കാന്‍ വരുന്നത് അമേഠിയില്‍ പരാജയപ്പെടുമെന്ന ഭയത്താലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ കേരളത്തില്‍ ഇടതുമുന്നണിയുടെ വിജയസാധ്യത വര്‍ധിച്ചിരിക്കുകയാണെന്നും കേരളത്തിലെ ഇരുപതുസീറ്റുകളിലും ഇടതുമുന്നണി വിജയിക്കുമെന്നും കോടിയേരി പറഞ്ഞു.
സ്വന്തം മണ്ഡലത്തില്‍ ആത്മവിശ്വാസമില്ലാത്ത രാഹുല്‍ഗാന്ധിക്ക് എങ്ങനെയാണ് ബിജെപിക്കെതിരായ മുന്നണിക്ക് നേതൃത്വം നല്‍കാനാവുകയെന്നും കോടിയേരി ചോദിച്ചു. ഇടതുപക്ഷത്തിന്റെ കരുത്ത് വയനാട്ടില്‍ രാഹുല്‍ഗാന്ധിക്ക് കാണിച്ചുകൊടുക്കുമെന്നും രാഹുല്‍ഗാന്ധി അമേഠിയില്‍നിന്ന് വരുമ്പോള്‍ കോണ്‍ഗ്രസിന് ഉത്തരേന്ത്യയില്‍ ഒരുസീറ്റ് പോലും കിട്ടില്ലെന്ന സന്ദേശമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.