കൊച്ചി: ബിജെപിയ്ക്ക് സംഘടനാപരമായി ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വയനാടെന്നും, അതുകൊണ്ടുതന്നെ വയനാട്ടില്‍ ശക്തമായ മത്സരം നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം മണ്ഡലത്തില്‍ അപ്രസക്തമാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അപചയത്തിന് തെളിവാണെന്നും മുസ്ലീം ലീഗിനെ ആശ്രയിച്ച് കോണ്‍ഗ്രസ് പ്രസിഡന്റിന് എത്തേണ്ടിവന്നു എന്നത് പരിതാപകരമാണെന്നും പിള്ള പരിഹസിച്ചു. ഇന്ന് രാവിലെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം മുതിര്‍ന്ന നേതാവ് എകെ ആന്റണി പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയിലെ മുഴുവന്‍ പ്രവര്‍ത്തകരുടെയും വികാരം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് ആന്റണി വ്യക്തമാക്കി.