മലപ്പുറം: ഒരാഴ്ചയിലധികമായി നീണ്ടു നിന്നിരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ട് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു. മുതിര്‍ന്ന നേതാവ് എകെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ആവേശകരമായ തീരുമാനമാനമെന്ന് മലപ്പുറം യുഡിഎഫ് സ്ഥാനാത്ഥി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി ജനങ്ങളുടെ ആഗഹം മാനിച്ചുവെന്നും നഷ്ടപ്പെട്ടുപോയ സമയം തിരിച്ച് പിടിക്കാന്‍ ഒരു പ്രയാസവുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുല്‍ വരുന്നെന്ന അഭ്യൂഹം ഉയര്‍ന്നതോടെ വയനാട് മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ന്നിരുന്നു. വൈകിയെങ്കിലും പ്രഖ്യാപനം വന്നതില്‍ വലിയ ആവേശമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് യുഡിഎഫ് വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നത്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യില്ലെന്ന വിമര്‍ശനം ഇടത് പക്ഷം പങ്കുവച്ചിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് വയനാട്ടില്‍ തന്നെ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനം എടുത്തത്.