കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സമൂഹം കേട്ടത്. ഈ കാലത്തും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത് സമൂഹത്തിന് തന്നെ അപമാനകരമാണ്. അതും നമ്മുടെ കേരളത്തിലാണ് നടക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ ഏറെ പ്രയാസമാണ് വിശ്വസിക്കാന്‍.
കഴിഞ്ഞ ദിവസം കൊല്ലത്താണ് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍തൃവീട്ടുകാര്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. കൊടും ക്രൂരതയാണ് ആ യുവതിയോട് അവര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്. പെണ്‍കുട്ടികളെ വിവാഹം കഴിച്ചയപ്പിക്കുന്നതോടെ ബാധ്യത തീര്‍ന്നു എന്ന് കരുതി ജീവിക്കുന്ന സമൂഹത്തോടാണ് ഡോക്ടറുടെ ചോദ്യം. കുറിപ്പ് വായിക്കാം.