ഇടുക്കി: തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിനെ റിമാന്‍ഡ് ചെയ്തു. ഇടുക്കി കോടതി രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
പ്രതിയെ ഇവര്‍ താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. കുട്ടിയുടെ അമ്മയുടെ സുഹൃത്തായ പ്രതി ഏഴ് വയസുകാരനെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് പോലീസ് പറയുന്നു. പ്രതി മയക്ക് മരുന്നിന് അടിമയാണെന്നാണ് നിഗമനം.
വീട്ടില്‍ വച്ച് കുട്ടിയെ മ!ര്ദ്ദിച്ചതും ഭിത്തിയിലിടിച്ചതുമെല്ലാം പ്രതി പോലീസിനോട് വിശദീകരിച്ചു. ഇളയ കുട്ടിയെ മര്‍ദ്ദിച്ചതിന് ഇയാള്‍ക്കെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുമെന്നും പോലീസ് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.