തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാനുള്ള മൂന്നാംദിനം സംസ്ഥാനത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത് 29 പേര്. ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളില്‍ നാലും, തിരുവനന്തപുരത്ത് മൂന്നും, പത്തനംതിട്ട, ആലത്തൂര്‍, വയനാട്, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ രണ്ടുവീതവും ആറ്റിങ്ങല്‍, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശ്ശൂര്‍. പൊന്നാനി എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് പത്രിക സമര്‍പ്പിച്ചത്. ഇതോടെ ആകെ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം 52 ആയി.
തിരുവനന്തപുരത്ത് സി ദിവാകരന്, ജിആര്‍ അനില്‍കുമാര്‍, ക്രിസ്റ്റഫര്‍ ഷാജു എന്നിവരും ആറ്റിങ്ങല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എ സമ്പത്തും പത്രിക സമര്‍പ്പിച്ചു. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്, രതീഷ്കുമാര്‍ ആറും സമര്‍പ്പിച്ചു. ആലപ്പുഴ പാര്‍ത്ഥസാരഥി വര്‍മ്മ, എഎംആരിഫ്, നാസര്‍, ഷാനിമോള്‍ ഉസ്മാനും കോട്ടയത്ത് ബിവി പ്രകാശും സമര്‍പ്പിച്ചു.
എറണാകുളം പി രാജീവ്, ചാലക്കുടി ഇന്നസെന്റ്, തൃശൂര്‍ സോനു, ആലത്തൂര്‍ പികെ ബിജു, പൊന്നുക്കുട്ടന്, വി, പൊന്നാനി പിപി നൗഷാദ്, കോഴിക്കോട് എംകെ രാഘവന്, ദിനേഷ് മണി, എ പ്രദീപ് കുമാര്‍, പി ശങ്കരന് എന്നിവരും പത്രിക സമര്‍പ്പിച്ചു.
വടകര പിജയരാജന്, ലതിക, വയനാട് സുനീര്‍ പിപി, ഷിജോ എം വര്‍ഗ്ഗീസ്, കണ്ണൂര്‍ പികെ ശ്രീമതി, കെപി സഹദേവന് ,കാസര്‍കോട് കെപി സതീഷ് ചന്ദ്രന്, സിഎച്ച് കുഞ്ഞമ്പു എന്നിവരുമാണ് പത്രിക സമര്‍പ്പിച്ചത്.
ഏപ്രില്‍ നാലിന് വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ അഞ്ചിന് സൂക്ഷപരിശോധനയും നടക്കും, ഏപ്രില്‍ 8 വരെ പത്രിക പിന്‍വലിക്കാം.