തിരുവനന്തപുരം: കര്‍ഷക വായ്പയ്ക്കുള്ള മൊറട്ടോറിയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31വരെ നീട്ടുന്നതിലുള്ള സര്‍ക്കാരിന്റെ അപേക്ഷ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷകരുടെ ദുരിതവും ദയനീയാവസ്ഥയും കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാന്‍ മന്ത്രി സഭ തീരുമാനിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വിശദീകരണം. കര്‍ഷക വായ്പയ്ക്കുള്ള മൊറട്ടോറിയം സബന്ധിച്ച് ടീക്കാനം മീണ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ഉത്തരവ് അടിയന്തരമായി പുറത്തിറക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.