തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും അജ്ഞാത ഡ്രോണ്‍ പറത്തിയതായി സംശയം. ഇന്നലെ രാത്രി 11.30യോടെയാണ് സെക്രട്ടറിയേറ്റിനു സമീപം ഡ്രോണ്‍ കണ്ടത്. കാര്‍ യാത്രക്കാരാണ് പോലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചത്. ഇതെ തുടര്‍ന്ന് പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സമീപവും ഡ്രോണ്‍ പറന്നതായി കണ്ടെത്തിയിരുന്നു. നിരീക്ഷണ ക്യാമറകള്‍ക്കും മുകളിലൂടെ പറന്നതിനാല്‍ മിക്ക ക്യാമറകളിലും ഡ്രോണിന്റെ ചിത്രം പതിഞ്ഞിരുന്നില്ല. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ നിരീക്ഷണ ക്യാമറയില്‍ മാത്രമാണ് ഡ്രോണ്‍ പതിഞ്ഞത്. വിദഗ്ദരുടെ സഹായത്തോടെ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കളിപ്പാട്ടമാണെന്ന വിലയിരുത്തലിലേക്ക് പോലീസെത്തിയത്.
എന്നാല്‍ സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് അന്വേഷണത്തിനൊടുവില്‍ പോലീസ് തന്നെ വ്യക്തമാക്കി. ഡ്രോണ്‍ വിദേശനിര്‍മ്മിത കളിപ്പാട്ടമാകാമെന്ന നിഗമനത്തിലാണ് പോലീസ്. പരിശോധനകളില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും ഐ ജി അശോക് യാദവ് അറിയിച്ചിരുന്നു.
അതേസമയം, തലസ്ഥാനത്ത് ഡ്രോണുകളെ കണ്ട സാഹചര്യത്തില്‍ ഉടന്‍ മുന്‍ കരുതല്‍ നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. സുരക്ഷാ മേഖലകള്‍ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാനും കത്തില്‍ നിര്‍ദേശമുണ്ട്.
ഡ്രോണുകള്‍ വഴിയുള്ള ആക്രമണത്തിലൂടെ നിയമസഭകള്‍, കോടതികള്‍, തന്ത്രപധാന കെട്ടികടങ്ങള്‍, പ്രമുഖരുടെ വീടുകള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നാണ് രഹസ്യവിവരം. ഇത് മുന്നില്‍ കണ്ടുള്ള തയ്യാറാടെപ്പുകള്‍ നടത്തണമെന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.