തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ കൈയ്യിലുള്ളത് 513 രൂപയെന്ന് നാമനിര്‍ദ്ദേശ പത്രികയില്‍ വ്യക്തമാക്കുന്നു.
കുമ്മനം രാജശേഖരന് നല്കിയ നാമനിര്‍ദ്ദേശ പത്രികയിലെ വിവരങ്ങള്‍ പ്രകാരം, ബാങ്ക് നിക്ഷേപമായി 1,05,212 രൂപ, 10 ലക്ഷം രൂപയുടെ പരമ്പരാഗത സ്വത്ത് കൈവശമുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം 31,83871 രൂപയാണെന്നും പത്രികയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യമായി വരുമാന നികുതി നല്‍കിയെന്നും സമരവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ ഉണ്ടെന്നും കുമ്മനം പത്രികയില്‍ വ്യക്തമാക്കുന്നു.
മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ലോക് സഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തിലെത്തിയ കുമ്മനം രാജശേഖരന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്.