കൊച്ചി: എറണാകുളം സിറ്റിംഗ് എംഎല്‍എയായ ഹൈബി ഈഡനെതിരെയുള്ള ബലാത്സംഗ പരാതിയില്‍ അന്വേഷണം നടത്താന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു. അഭിഭാഷക മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിമയിച്ചിരിക്കുന്നത്. ഹര്‍ജിയിലെ ആരോപണങ്ങളും കേസിലെ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ അമിക്കസ് ക്യൂറിയുടെ സേവനം ആവശ്യമുണ്ടന്നു കണ്ടാണ് കോടതിയുടെ ഉത്തരവ്.
സോളാര്‍ ബിസിനസില്‍ സഹായം വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. 2011 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. ടീം സോളാര്‍ കമ്പനിയുടെ ചുമതലയിലിരിക്കെ പച്ചാളം സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി ഹൈബി ഈഡന് ഹോസ്റ്റലില്‍ വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രതി സ്വാധീനമുള്ള ആളായതിനാല്‍ നടപടി വൈകുന്നുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം.