ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും വയനാട്ടില്‍ സിപിഐ തന്നെ മത്സരിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി രാജ. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് രാഷ്ട്രീയമായി ശരിയാണോ എന്നത് കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും രാജ പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള സാധ്യത തീരെ മങ്ങിയിട്ടും, രാഹുല്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉറപ്പിച്ചു പറയുകയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രാഹുല്‍ വരാതിരിക്കാന്‍ ഡല്‍ഹിയില്‍ ചില പ്രസ്ഥാനങ്ങള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.