കൊച്ചി: ലോക ഇഡ്ഡലി ദിനമായ നാളെ ഇഡ്ഡലി പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാത ഭക്ഷണം ‘ഇഡ്ഡലി’യാണെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പായ യൂബര്‍ ഇറ്റ്സിന്റെ കണക്കുകള്‍ പ്രകാരമാണിത്.
പ്രഭാത ഭക്ഷണം എന്ന നിലയില്‍ ഇഡ്ഡലിയാണ് യൂബര്‍ ഇറ്റ്സിന് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചതെന്നും ഇഡ്ഡലി ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ബാംഗ്ലൂരിന് നിന്നുമാണെന്ന് കമ്പനി പറയുന്നു. ബുക്കിംഗില്‍ രണ്ടാമതായി മുംബൈയും മൂന്നാമതായി ഏറ്റവും കൂടുതല്‍ ഇഡ്ഡലി ഓര്‍ഡര്‍ ചെയ്തത് ചെന്നൈയുമാണ്.
ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ സാന്‍ഫ്രാന്‍സിസ്കോ, ലണ്ടന്‍, ന്യൂ ജേഴ്സി എന്നിവിടങ്ങളില്‍ നിന്നും നിരവധി ഇഡ്ഡലി ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാര്‍ച്ച് 30 ആണ് ലോക ഇഡ്ഡലി ദിനമായി ആഘോഷിക്കുന്നത്.