കൊല്ലം: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാളെ ഹാജരാക്കുക.
അതേസമയം, പെണ്‍കുട്ടിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയായി. നിലവില്‍ സാമൂഹിക വകുപ്പിന്റെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടാനാണ് പോലീസ് തീരുമാനം. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറല്ലെങ്കില്‍ കുട്ടിയെ സാമൂഹിക നീതി വകുപ്പിന്റെ ഹോസ്റ്റലിലേക്ക് മാറ്റും.
പെണ്‍കുട്ടിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതാണെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹാജരാക്കിയ രേഖ വ്യാജമാണെന്നും കാട്ടി റോഷന്റെ അച്ഛന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.