കൊച്ചി: ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതരുതെന്ന് പിസി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലായിരുന്നു കോടതി പരാമര്‍ശം. സ്വന്തം വീട്ടുകാരെക്കുറിച്ചും മോശം പരാമര്‍ശം നടത്തുമോയെന്നും പാഞ്ചാലിയുടെയും ദ്രൗപതിയുടെയും കാലം കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു.
പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പിസി ജോര്‍ജ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇരട്ടകക്ഷിയാക്കി പേര് പരാമര്‍ശിച്ചു ഹര്‍ജി നല്കിയ പിസി ജോര്‍ജിന്റെ നടപടി നിയമവിരുദ്ധവും സുപ്രീംകോടതി വിധിയുടെ ലംഘനവും ആണെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടികാട്ടി. തുടര്‍ന്ന് പിസി ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.