കോഴിക്കോട്: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇന്ന് മൂന്ന് പേര്‍ക്കു കൂടി സൂര്യാഘാതമേറ്റു. കോഴിക്കോട്ട് രണ്ടു പേര്‍ക്കും മലപ്പുറത്ത് ഒരാള്‍ക്കുമാണ് പൊള്ളലേറ്റത്.
മലപ്പുറം തിരൂരങ്ങാടിയില്‍ സൂര്യാഘാതമേറ്റത് എക്സൈസ് ഉദ്യോഗസ്ഥനാണ്. എക്സൈസ് ഉദ്യോഗസ്ഥനായ ചന്ദ്രമോഹന് ജോലിക്കിടെയാണ് സൂര്യാതാപമേറ്റത്. കോഴിക്കോട് മുക്കത്ത് ഇല്യാസ്, വര്‍ക്കി എന്നിവര്‍ക്കുമാണ് പൊള്ളലേറ്റത്. ജോലിക്കിടെയാണ് ഇവര്‍ക്കും പൊള്ളലേറ്റത്. മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സ തേടി.