കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാട്ടുപാടി ഒപ്പം ചേര്‍ന്ന് നടന് മണികണ്ഠന് ആചാരിയും. ചെറായിയില്‍ എറണാകുളം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിന് വേണ്ടിയാണ് വോട്ടഭ്യര്‍ത്ഥിച്ച് നടന് മണികണ്ഠന് ആചാരിയും ഒപ്പം ചേര്‍ന്നത്. മാമാങ്കം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയാണ് രാജീവിന് വേണ്ടി സംസാരിക്കാന്‍ മണികണ്ഠന് എത്തിയത്.
ഒരു കുല കരിക്ക് നല്‍കിയായിരുന്നു മണികണ്ഠന് രാജീവിനെ സ്വീകരിച്ചത്. ‘ഞാന്‍ ആദ്യം ഒരു കമ്മ്യൂണിസ്റ്റുകാരനാവുകയാണ് ചെയ്തത്. അതിനു ശേഷമാണ് സിനിമ നടനായതെന്നും എന്റെ സഹോദരനെ വിജയിപ്പിക്കുന്നതില്‍ പങ്കാളിയാവാനാണ് ഞാന്‍ എത്തിയത്’ എന്നും മണികണ്ഠന് പറഞ്ഞു.
ചെറുപ്പകാലം മുതലേ രാജീവിനോട് തനിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമെ തനിക്കുള്ളൂവെന്നും പക്ഷേ,ഒരു കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടും ഈ പ്രസ്ഥാനവുമായുള്ള സമ്പര്ക്കമുള്ളതിനാലും തനിക്ക് ഏതു വേദിയിലും ഏതുഭാഷയും കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് എനിക്ക് ഇതൊരു പാഷനല്ലെന്നും ഇതെന്റെ ചോരയിലുള്ളതാണെന്നും മണികണ്ഠന് അഭിമാനത്തോടെ പറഞ്ഞു.