ഭര്‍ത്താവിന്റെ വോട്ടര്‍ ഐഡി കാര്‍ഡില്‍ ഭാര്യയുടെ പേര് കൂടി ചേര്‍ക്കണമെന്ന ആവശ്യവുമായി നടി പദ്മപ്രിയ. തന്റെ ഐഡി കാര്‍ഡില്‍ ഭര്‍ത്താവിന്റെ പേരാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ ഐഡി കാര്‍ഡില്‍ അദ്ദേഹത്തിന്റെ അച്ഛന്റെ പേരാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിന് ഇഷ്ടം ഭാര്യയുടെ പേര് ചേര്‍ക്കാനാണ് അതിന് ഇലക്ഷന് കമ്മീഷന് സഹായിക്കണമെന്നുമാണ് പദ്മപ്രിയ ആവശ്യപ്പെടുന്നത്. താരത്തിന്റെയും ഭര്‍ത്താവിന്റെയും വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് നടി ആവശ്യം എഴുതിയിരിക്കുന്നത്.
ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് പുരുഷ കേന്ദ്രീകൃതമാക്കുന്നത് ഒഴിവാക്കണമെന്നും നടി ആവശ്യപ്പെടുന്നു. ഭര്‍ത്താവിന്റെ ഐഡിയില്‍ ഭാര്യയുടെ പേരു കൂടി ചേര്‍ക്കുകയാണെങ്കില്‍ രണ്ടുപേരും തുല്യരാണെന്ന തോന്നലുണ്ടാകുമെന്നും പദ്മപ്രിയ പറയുന്നു.
മലയാള സിനിമയിലെ സ്ത്രീ ഇടപെടലുകളിലെ ശ്രദ്ധേയമായ നടിയാണ് പദ്മപ്രിയ. മലയാള സിനിമയിലെ സ്ത്രീ പക്ഷ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ പ്രവര്‍ത്തകയാണ് പദ്മപ്രിയ.