ഇടുക്കി: മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരായ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധമറിയിച്ച് വിഎം സുധീരന്. അനിവാര്യമായ ഘട്ടത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും കോടതി ഇത്തരം വിഷയങ്ങളില്‍ സന്തുലിതമായ നിലപാടാണ് സ്വീകരിക്കേണ്ടിയിരുന്നതെന്നും സുധീരന് പറഞ്ഞു.
മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ഡീന്‍ കുര്യാക്കോസിനൊപ്പം കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളായ എംസി കമറുദ്ദീന്, എ ഗോവിന്ദന് നായര്‍ എന്നിവര്‍ക്കെതിരെയും ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് മറുപടി നല്കാന് ഡീനിന് ഒരു മാസത്തെ സാവകാശം അനുവദിച്ചിരുന്നു.