കോട്ടയം: കെവിന് വധക്കേസില്‍ ഒന്നാം പ്രതി ഉള്‍പ്പടെ അഞ്ച് പേരുടെ ജാമ്യാപേക്ഷ കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി തള്ളി. ഒന്നാം പ്രതി സാനു, അഞ്ചാം പ്രതിയും സാനുവിന്റെ അച്ഛനുമായ ചാക്കോ എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിന്റെ വിചാരണ തീയതി ഏപ്രില്‍ രണ്ടിന് പ്രഖ്യാപിക്കും.
കെവിന് കൊലക്കേസില്‍ വിചാരണ ഉടന്‍ തുടങ്ങാനിരിക്കുന്നതിനാല്‍ ജാമ്യം നല്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ ഏറ്റുമാനൂര്‍ കോടതിയും ഹൈക്കോടതിയും ഇവരുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് കോട്ടയം സെഷന്‍സ് കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ എത്രയും വേഗം തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചു. അതേസമയം, ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.