കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഡിവിഷന് ബെഞ്ച് മുമ്പാകെയാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ തീരുമാനം വരും വരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്നാണ് അപ്പീലില്‍ ആവശ്യം.
2017 ഫെബ്രുവരി 17ന് രാത്രി എട്ടു മണിയോടെയാണ് തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് കാറില്‍ യാത്ര ചെയ്ത നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു. കേസില്‍ മൊത്തം 7 പ്രതികളും 165 സാക്ഷികളുമുണ്ട്.