തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുകളിലുള്‍പ്പെടെ ഡ്രോണുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ് വ്യക്തമാക്കി. കണ്ടെത്തിയ ഡ്രോണ്‍ വിദേശനിര്‍മ്മിത കളിപ്പാട്ടമാകാമെന്ന നിഗമനത്തിലാണ് പോലീസ്. ഇത്തരം കളിപ്പാട്ട ഡ്രോണുകള്‍ക്ക് നാലു മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. കാഴ്ചയിലും സാധാരണ ഡ്രോണുകള്‍ക്ക് സമാനമാണ് ഇത്തരം ഡ്രോണുകള്‍.
പോലീസ് ആസ്ഥാനത്തിനു മുകളിലൂടെയും തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സമീപവും ഡ്രോണ്‍ പറന്നതായി കണ്ടെത്തിയിരുന്നു. നിരീക്ഷണ ക്യാമറകള്‍ക്കും മുകളിലൂടെ പറന്നതിനാല്‍ മിക്ക ക്യാമറകളിലും ഡ്രോണിന്റെ ചിത്രം പതിഞ്ഞിരുന്നില്ല. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ നിരീക്ഷണ ക്യാമറയില്‍ മാത്രമാണ് ഡ്രോണ്‍ പതിഞ്ഞത്. വിദഗ്ദരുടെ സഹായത്തോടെ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കളിപ്പാട്ടമാണെന്ന വിലയിരുത്തലിലേക്ക് പോലീസെത്തിയത്.
അതേസമയം, പരിശോധനകളില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും ഐജി അശോക് യാദവ് അറിയിച്ചു.