ആലപ്പുഴ: ആലപ്പുഴ ചാത്തനാട് ക്രിസ്ത്യന്‍ പള്ളിയിലെ കാണിക്കവഞ്ചി കുത്തിപൊളിച്ച് പണം കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ഷാജഹാനാണ് പോലീസിന്റെ പിടിയിലായത്. പത്തോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
നിരവധി മോഷണ കേസുകളില്‍ പ്രതിയായ ഷാജഹാന് നിലവില്‍ ആലപ്പുഴ പങ്കജ് തിയേറ്ററിന് സമീപമാണ് താമസിക്കുന്നത്. ആറുമാസം മുന്‍പ് വഴിചേരി മുസ്ലിം പള്ളിയിലെ കാണിക്ക വഞ്ചി ഇയാള്‍ കുത്തിപൊളിച്ചിരുന്നു. തുടര്‍ന്ന് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും മോഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
`